Skip to main content
പത്രക്കാരൻ ::ചെറുപ്പത്തിൽ കല്ലരുക്കു ചൂണ്ടൽ ഇടാൻ പോയാൽ മണി ക്കൂറു കളോ ളം മിനക്കെട്ടാലും ഒരു മീനെയും പിടിച്ചു കരക്കിടാൻ എനിക്ക് കഴിയാറില്ല. തൊട്ട് അടുത്ത് നിന്നു ചങ്ങായിമാർ ഇഷ്ടം പോലെ മീൻ പിടിച്ചു കരക്കിടും. ഇത് എന്റെ ജീവിതം മുഴുവൻ തുടർന്നു. എന്നേക്കാൾ കഴിവ് കുറഞ്ഞ ഫ്രണ്ട്സ് തരക്കേടില്ലാത്ത ജോലി നേടി... ഞാൻ സിലയിൽ റോഹിൻഗ്യൻ അഭയാർത്ഥിയെ പോലെയും.. സിലയിൽ അന്ന് അറബി പത്രം ലഭ്യമല്ല.. ajlaan mansoori പുതിയ ഐഡിയ യുമായി വന്നു. പത്രം വിൽക്കുക.. ആര് ഞാന്? ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ബസ്സിൽ എത്തുന്ന പത്രം പൊരിയുന്ന വെയിലത്തു സില മുതൽ ഷാബിയവരെ ഓഫീസുകളിലും പീടിക കളിലും എത്തിക്കണം.. കാദർ മാഷേ മോൻ.. S S L C ക്ക് അന്ന് കമ്പിൽ ഹൈ സ്കൂളിൽ നിന്ന് പരീക്ഷക്ക് ഇരുന്നവരിൽ top മാർക്കിൽ വിജയ്ച്ച മുസ്ലിം വിദ്യാർഥി, m s f ൻറെ സമ്മാനം വാങ്ങിയ, അഫ്സൽ ഉലമ എൻട്രൻസ് പരീക്ഷ പാസ്സായ ഞാൻ പത്രം തലയിൽ വെച്ച് സിലയിൽ നടക്കണം. ഖാദിസിയ യുദ്ധം മനസ്സിൽ... "ഞാൻ വിൽക്കാം "അജ്‌ലാനോട് സമ്മതിച്ചു.. മനസിൻറെ സിമന്റ് ഗേറ്റ് തകർത്തു സിലായിൽ അൽ ഇത്തിഹാദ് പത്രം വിൽക്കുമ്പോൾ സ്വയം മനസ്സിൽ പീഡനം നേരിടുണ്ടായിരുന്നു.. ആളുകൾ പുച്ഛത്തോടെ നോക്കുന്നുണ്ടോ??
Popular posts from this blog
Comments
Post a Comment