Skip to main content
ബോബി ചെമ്മണ്ണൂർ സ്റ്റൈൽ ബനിയൻ, ടയർ ചെരുപ്പ്, കടിച് പിടിച്ച ചുരുട്ട്, ആദം കുട്ടിക്കയെ കാണാൻ ഒരു കയ്യങ്കോടൻ ചെഗുവേര ലുക്ക് ആണ്.. . മണ്ണോടു മല്ലിടുന്ന നല്ലൊരു കർഷകൻ. കൊളചേരി പഞ്ചായതിന്റെ നല്ല കർഷക നുള്ള അവാഡ് നേടിയിട്ടുണ്. നിത്യവും അദ്ദേഹത്തെ കാണുമെങ്കിലും മരിക്കുന്നത് വരെ ഒരക്ഷരം എന്നോട് മിണ്ടിയിട്ടില്ല. നമ്മുടെ തറവാട്ടിലെ വലിയ കാരണവർ കാദർ (മീശ അല്ല )എന്നയാളുടെ മകൻ. ഇദ്ദേഹത്തിന്റെ മൂന്ന് പെങ്ങന്മാരെ കല്യാണം കഴിച്ചത് പ്രസിഡന്റ് അന്തു ക്കാ ക്കാ, മീശ കദർക്കാക്ക, മമ്മിഹാജി ഉപ്പാപ്പന്റെ അനുജൻറെ മകൻ മമ്മദ്ക്ക എന്നിവരാണ്. ഈ വിവാഹങ്ങൾ ക്കു കാരണം വലിയ കാർണാവരോടുള സ്നേഹവും അതിരില്ലാത്ത കോപ്പ് പുറത്തു പോകാതെ കാക്കാനുള്ള പ്രവണതയും ആയൊരിക്കാം.. . എന്തോ കാരണം കൊണ്ട് പ്രസിഡന്റ് അന്തൂക്കക്കാ തലാക്കു മില്ല ബന്ധവും ഇല്ലാതെ പാവം പാതിമത്താത്ത എരിഞ്ഞടങ്ങി. (ഇത് പിന്നീട് സ്വത്ത് കേസിൽ ചിലർക്ക് ദോഷവും ചിലർക്ക് ഗുണവും ആയി ). രണ്ടു തരത്തിൽ കസിൻ ബ്രോസ് ആണ് നമ്മളും കുന്നോന്മാറും.മമ്മി ഹാജി ഉപ്പാപ്പ കുന്നോൻ ആണ്.ഉപ്പാപ്പന്റെ പെങ്ങളെ യാണ് അളിയൻസ് സീനിയർ കാദർ അങ്കിൾ കെട്ടിയത്. അങ്ങനെ മച്ചുനന്മാർ നാട്ടിലെ ശക്തി കേന്ദ്രമായി. പല അനീതി കളും കുഞ്ഞീക്കാക്ക പഠനം കഴിഞ്ഞു തിരിച്ചു വരുന്നതിനു മുമ്പേ ഇവര് മുന്നണി യായി നിന്നു കൊണ്ട് ചെയ്തിട്ടുണ്ടെന്ന് അൽ ശൈഖ് ഈസ കാദ ർക്കയും,, അൽ ശൈഖ് അൽ സന്ദൂക് അൽജനൂബി (മർഹുമൈൻ )യും റിവായത് ചെയ്തിട്ടുണ്ട്. എത്രത്തോളം എന്നാൽ പൂർവ കൂടുതങ്കയിൽ കരോടും (കടോത്തെ പാർട്ടി )ചോടത്തിൽ കരോടും ഇവർ പോരാടിയതായ് പറയപ്പെടുന്നു..... 48വർഷം കേസ് നടത്തി സ്വന്തം ജീവിതം മുഴുവൻ കോടതി വരാന്തയിൽ തീർത്ത മനുഷ്യൻ.. അനാവശ്യമായ ഈഗോ ക്ളഷ്, മുട്ടിലെ വളപ്പിലെ കുളം വീതി വെപ്പിക്കുമ്പോൾ രണ്ടു കൈകോട്ട് മണ്ണ് നഷ്ട പെട്ടാൽ അതിരില്ലാത്ത സ്വത്ത് ഉള്ള എന്റെ കാരണവർ മീശക്കാരന് നവർ മൈൻഡ് ആക്കിയാൽ മതിയായിരുന്നു.. ആ കുളം കുടുമ്പം കുളം തൊണ്ടിച്ചു. റിട്ടും റിട്ടുമ്മൽ റിട്ടും കൊടുത്തു ആദം കുട്ടിക്ക കേസ് കൊണ്ട് ചൂത് കളിച്ചു.. അധ്വാനിച്ചുണ്ടാക്കുന്ന പണം മുഴുവൻ വക്കീലന്മാർ തിന്നു.... ഫയൽ കെട്ടുമായി കോടതി വരാന്തയിൽ സ്ഥിര താമസം ആക്കിയ ആദം കുട്ടിക്കക്കു ഒരു നേട്ട മുണ്ടായി കോളേജിൽ കയറാതെ "വക്കീൽ "ആയി. തുലച്ച ലക്ഷങ്ങൾ എത്ര.? സ്വന്തം മക്കളുടെ നല്ല വിദ്യാഭ്യാസത്തിനും ജീവിതത്തിനും മാററി വെക്കേണ്ട സമയവും പണവും വക്കീലന്മാർ തിന്നു. രണ്ടു വശത്തും പ്രധാന ജോലി കേസും കോടതിയും ആയി. നമസ്കാരം, നോമ്പ്, ഹജ്ജ്, zakat, രണ്ടു കൂട്ടരിൽ നിന്നും സ്വീകരിക്കുമോ റബ്ബേ.. വാശി എന്ന പിശാചിനെ പൂജിച്ച ഇവരിൽ നിന്നു ആരാധനകൾ സ്വീകരിച്ചു കാണുമോ? അല്ലാഹ് rabbu samawaathi വൽ ard...... ഹജ്ജ് ചെയ്യാതെ എല്ലാവരും മരിക്കുകയും ചെയ്തു.. നല്ല മധ്യസ്ഥന്മാർ മുഖേന കേസ് തീർത്തിരുന്നുവെങ്കിൽ എത്ര സ്നേഹത്തിൽ ജീവിക്കാമായിരുന്നു ? വേറെ ജീവിത വികസനത്തിന് ഉപയോഗിക്കാമായിരുന്നില്ലേ സമയം? സുപ്രീം കോടതിവരെ തന്റെ എഴുപതാം വയസ് വരെ 48വർഷം 33കേസ് കൾ നടത്തി ആദം കുട്ടിക്ക അപൂർവ നേട്ടം കയ്യടക്കി.. "അടുത്തത് :":സ്വത്ത് കേസു എന്ത്, സത്യം എവിടെ? ആര് നേടി, "
Popular posts from this blog
Comments
Post a Comment