കയ്യങ്കോട്ട് ഇസ്ലാമിക് യുക്തി വാദികളുടെ ഉദയം :"ഫോർ എവെരി ആക്ഷൻ ദേർ ഷുഡ് ബി റിയാക്ഷൻ "(ന്യൂട്ടൻ )::ഇക്കാക്ക അനിതര സാധാരണ ബുദ്ധിജീവിയായിരുന്നു, വ്യക്തമായ തെളിവുകളോടെ ന്യായം സമർത്ഥിക്കാൻ "ഒരു ലദുന്നിയായ "പണ്ഡിതൻ എന്ന നിലക്ക് ഇക്കാക്ക ക്കു മാത്രം ഉള്ള കഴിവായിരുന്നു അത്.. പക്ഷെ ആ കഴിവില്ലാത്തവരും അര ബുദ്ധിജീവി ചമയാൻ തുടങ്ങി കയ്യങ്കോട്ട്. ഇക്കാക്ക ഒരു വഹാബി ആയിരുന്നെങ്കിൽ ആ പാതയിൽ ഉള്ള ഒരു ലെയ്ൻ കയ്യങ്കോട് ഉണ്ടാവും.. ജമാഅത് ആയിരുന്നു വെങ്കിൽ ആ വിഭാഗത്തിന്റെ ലെയ്ൻ ഉണ്ടാവുമായിരുന്നു. സമസ്തയോ സംസ്ഥാന യോ ആയിരുന്നു വെങ്കിൽ ആ ലെയ്ൻ ഉണ്ടാവുമായിരുന്നു. ഇതിലൊന്നും പെടാതെ സ്വതന്ത്രമായി നിന്നു. ആ അവസ്ഥ കുടുമ്പത്തിലും നാട്ടിലും ഉള്ള പലരെയും, വഴി തെററിച്ചു. എല്ലാറ്റിനെയും വിമർശിക്കൽ ശീലം ആയി.. വേണ്ടത്ര മത പരമായ അടിസ്ഥാനയോഗ്യത ഇല്ലാത്തവർ ദീനി കാര്യങളിൽ ഒരു ബഹുമാനവും കൂടാതെ തർക്കിക്കൽ ശീലമാക്കി. ഈമാൻ നഷ്ടമാവുന്ന രീതിയിലേക്കോ, സന്ദേഹ വാദത്തിലേക്കോ ഒരു വിഭാഗം വഴി തെററി. തട്ട് പറ മ്പിൽ, കൂടുതങ്കീൽ, കയ്യങ്കോട്, ഉള്ള നമ്മുടെ ഇന്നുള്ള തലമുറ പോലും ഈ നാശത്തിൽ നിന്നു മുക്തമല്ല. ഈമാൻ ഉറക്കാത്ത അവസ്ഥ. ഖുർആൻ ആരംഭിക്കുന്നത് തന്നെ "ലാ റയ്‌ബ ഫീഹി, ഹുദൻ ലിൽ. മുത്തക്കീൻ "എന്ന് പറഞ്ഞിട്ടല്ലേ.ഖുർആൻ മധുരം മനസ്സിൽ ആവണമെങ്കിൽ തന്നെ വിശ്വാസം ആദ്യം ഉണ്ടാവണം. ആത്മീയ കാര്യങ്ങൾ അറിയണം. നമ്മുടെ തല ചോറിൽ എല്ലാം തിരിയും എന്നത് മൂഡത്വ മാണ്.. ഞാൻ മനസ്സിൽ ആക്കിയേടത്തോളം നമ്മുടെ മിക്ക യുവതീ യുവാക്ളും സന്ദേഹവാദികളാണ്. നമുക്ക് മാറണം. തലമുറയെ ഈമാൻ നൽകി പുനസംഘടിപ്പിക്കണം. ഇന്ഷാ അല്ലാഹ്. അബ്ദുള്ള മുസ്ല്യാർ അതിന് ദുആ ചെയ്യുട്ടെ. നല് മക്കളുടെ പിതാവ്, അറുപതു കഴിഞ്ഞു എന്നിട്ടും ഞാൻ എന്താണെന്ന് തിരിഞ്ഞിനില്ല എന്റെ മക്കൾടെ മുന്നിൽ ഞാൻ ലജ്ജിക്കുന്നു

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..