ഓമൻ ചാലിൽ ആയിസ്ത ::::::::://കയ്യങ്കോട് പുരയുടെ ഏറ്റവും വലിയ barakat കാരണവന്മാർ മുതൽ നമ്മൾ ഫസ്ലുക്ക തൊട്ട് മാരി യത്ത് വരെയുള്ളവർ അയൽവാസികളോട് വെച്ചു പുലർത്തിയ അങ്ങേ അറ്റത്തെ മാന്യത നിറഞ്ഞ ബന്ധം ആണ്.. ഇന്ന് ഉള്ള തലമുറ എങ്ങനെപോകുന്നു എന്ന് എനിക്ക് അറിയില്ല. നാട്ടിൽ പല കുല്മാലു ണ്ടായിട്ടും ഹഫീദ്മായുള്ള ബന്ധത്തിന്ന് ഒരു കോട്ടവും തട്ടിയില്ല.. ഫസ്ലുക്ക. മമ്മദ്ക്ക, റഹ്മത്തക്ക സത്താർക്കാ ഞാൻ ഒക്കെ ഹഫീദ് കുഞ്ഞമ്മദ്ക്ക ഹസ്സനിക്ക എന്നിവരുമായൊക്കെ നല്ല ബന്ധം ഇന്നും നില നിർത്തുന്നു.. അവരും ഞങ്ങളോട് കുടുംബത്തെ പോലെയാണ് ഇടപെട്ടത്.. അയൽവാസികൾ ആണ് ഭാഗ്യങ്ങളിൽ ഒരു ഭാഗ്യം എന്റെ ഉമ്മൻറെ ഏറ്റവും അടുത്ത ഫ്രന്ഡ് ഓമൻ ചാലിൽ ആയിസ്ത ആയിരുന്നു.. ഉമ്മ കഴിഞ്ഞാൽ എനിക്ക് ഉമ്മ ആയിസ്ത ആയിരുന്നു.. കൂട്ടാൻ ഇല്ലെങ്കിൽ ഉമ്മ പാത്രം തന്നു ആയി സ്ഥാൻറെ അടുത്ത് കൂട്ടാന്ന് അയക്കും.. സ്നേഹം മാത്രം അറിയുന്ന ആയിസ്ത ആണ് എന്നെ പ്രസവിച്ചപ്പോൾ ഉമ്മാക്ക് സഹായത്തിനു നിന്നിരുന്നത് . ഉമ്മാൻറെ പാല് ഞാൻ കുടി ചിട്ടില്ല.. ആടിൻ പാലാണ് എന്റെ പോഷകം.. ആയിസ്തക് ചിലപ്പോൾ കറാമത് തുടങ്ങും. ഓടി വന്നു കുഞ്ഞീക്കാക്കാൻറെ കൂടെ ഇരുന്നു കത്തൽ അടക്കിയ സംഭവം ഒക്കെ ഓറേ കറാമത്തുകളിൽ ചിലതാണ്.. ആട്ടിൻ പാൽ കുടിച്ചതും ആയിസ്ത പോറ്റിയതും ആണ് എന്റെ സ്വഭാവത്തിലെ ആടിൻറെയും ആയി സ്ഥാൻറെയും സ്വഭാവം എന്ന് ബുജികൾ നിരൂപിക്കുന്നു.. jamal muhammed എന്ന രണ്ടു പേര് അക്കാലത്ത് അപൂർവ മാണ്.. ഈജിപ്റ്റ് പ്രസിഡന്റ് ജമാൽ അബ്ദുൽ നാസർ സൂയസ് കനാൽ പ്രശ്നത്തിൽ താര പരിവേഷം നേടിയ സമയം ആണ് ഞാൻ ജനിച്ചത്. ജമാൽ അബ്ദുൽ നാസർ എന്ന് പേരിടാൻ ഉപ്പ നിർബന്ധം പിടിച്ചു.. മമ്മി ഹാജി ഉപ്പാപ്പക്ക്, മുഹമ്മദ്‌ എന്ന് പേരിടണമെന്ന് നിർബന്ധം.. കുഞ്ഞീക്കാക്ക മധ്യസ്‌തം പറഞ്ഞു. ജമാലും മുഹമ്മദും ആവട്ടെ. അങ്ങനെയാണ് പരിശുദ്ധ നാമം മുഹമ്മദ്‌ എനിക്ക് ചേർക്കപ്പെട്ടത് . ജമാൽ എന്ന പേരിനെ ഞാൻ പിന്നീട് വെറുത്തു. മഹാ പണ്ഡിതൻമാരെ വെടി വെച്ച് കൊന്ന ജമാൽ അബ്ദുൽ നാസർ സീനായിൽ ഇസ്രായേലിനോട് തോൽക്കുക കൂടി ചെയ്തപ്പോൾ, ഞാൻ ജമാൽ എന്ന പേര് വെറുത്തു. ആയിസ്ത, ആട്,, ജമാൽ അബ്ദുൽ നാസർ, എന്നിവരിലെയും മുഹമ്മദിലെ സ്തുതി ഭാവവും കൂടി ഞാൻ ഒരു ജമാൽ മുഹമ്മദ്‌ ആയി

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..