എന്റെ ഉമ്മ മറിയുമ്മ

മറിയുമ്മ സി പി  എന്റെ ഉമ്മ. ഉമ്മാന്റെ  നിഴൽ ചിത്രം ഓർമയിൽ നിന്ന് എടുത്തു എഴുതുകയാണ്. ഉയരം കുറഞ്ഞു തടിച്ചു കഴുത്തിൽ  ഒരു മുഴയുള്ള  ഉമ്മ വെളുത്തിട്ടാണ്. ഉമ്മാന്റെ  കാലത്ത് എല്ലാ സാധാരണ സ്ട്രീകളെയുംപോലെ വെക്കലും വിളമ്പലും പ്രസവിക്കലും തന്നെ ഉമ്മ യും ചെയ്തത് എട്ടു പ്രസവിച്ചു.  ടി പി കാദർ മാസ്റ്റർ ആണു  ഭ ർ ത്താവു. ഉമ്മൻറെ പിതാവ് ചുണ്ടുമ്മൽ മമ്മി ഹാജി യും മാതാവ് ചോടത്തിൽ പൊൽപീൽ ആയിശയും ആണ്.. സഹോദരി സ ഹോദരൻമാർ അമ്മദ്‌കുട്ടി, കാദർ, കുഞ്ഞി മൊയ്ദീൻ മുസ്‌ലിയാർ, അന്തു, കൂടുതങ്കീൽ ആമിന  എന്നിവരും . മക്കൾ ഫസലുൽ ഹക്ക് , റഹ്മത്തുള്ള, സത്താർ, റംല, ജമാൽ, മാരിയ, എന്നിവരും ആണ്   രണ്ടു  പേർ ശൈശവത്തിൽ തന്നെ മരിച്ചു പോയി, വളരെ സന്തുഷ്ട ജീവിതം നയിച്ചിരുന്നു എന്റെ മാതാ പിതാക്കൾ.. ഉമ്മ സ്ഥിരം രോഗി ആയിരുന്നു. അൾസർ, അപസ്മാരം എന്നീ രോഗങ്ങൾ ഉമ്മയെ ബാധി ച്ചിരുന്നു..ഉപ്പ സ്കൂൾഅധ്യാപകൻ...കൂടാതെ കൃഷി യിൽ നിന്നും കര ഭൂമിയിൽ നിന്നും ഉള്ള വരുമാനം വേറെയും.. ഉമ്മൻറെ  സഹോദരൻമാർ നാട്ടിലെ പ്രമാണിമാർ ആയി രുന്നതിനാൽ വീട്ടിൽ എപ്പോഴും ഒരു സദ്യയുടെ ആളുണ്ടാവും .പോരാത്തതിന്നു ആങ്ങള മാരുടെ കൃഷി തൊഴിലാളി കളും,,ഇവർക്ക്  വെച്ചു വിളമ്പാൻ കുറെവീട്ടു പണിക്കാരികളും.. നല്ല ചിലവും.ഭാരം കൊണ്ട് ഉമ്മ ഞെരി പിരി കൊള്ളും.ഉമ്മ യും  ഞാനും ഒരു പായയിൽ ആണ് മരണം വരെ കിടന്നു റങ്ങിയത് ചിലപ്പോൾ ഉമ്മ പറയും "ബെല്ലാണ്ട് പൊരുആൽ എടുക്കുന്നെടാ ഒന്ന് തടവ് "പിന്നെ കുറെ നേരം തടവി കൊടുക്കും. ചിലപ്പോൾ മാരിയത്തും കൂട്ടി ന്നുണ്ടാവും .  സത്താർക്കയും റഹ്മത്ത്ക്കയും ഉമ്മാന്റെ മുട്ടയും പൈസയും കക്കും  അവരെ കയ്യിൽ കിട്ടൂല. അടി എനിക്കും ഒരിക്കലും ഞാൻ ഉമ്മാന്റെ പൈസയോ സാധന ങ്ങളോ കട്ടിട്ടില്ല. ഫസ്ലുക ഉപ്പാൻറെ അലമാര കൊള്ളയടിക്കും . ഉമ്മ
യും കുഞ്ഞമ്മ യും തമ്മിൽ നടക്കുന്ന പെരുമാറ്റമാണ് രസം. ആഴ്ചക്ക് കുഞ്ഞുമ്മ ഏട്ടത്തിയെ കാണാൻ വരും..മുറുക്കാൻ ചെലവുമായി ഇരുന്നു "ഭർത്താക്കരുടെ കുററം പരസ്പരം പങ്കിടും. പിന്നെ നാട്ടു വർത്തമാനവും. അത് കഴിഞ്ഞു ആങ്ങളരുടെ വർത്താനം തുടങ്ങും. പിന്നെ പരസ്പരം കലമ്പിലെത്തും. കുഞ്ഞുമ്മന്റെ പോക്ക് കണ്ടാൽ പിന്നെ വരൂല എന്നു തോന്നും. അടുത്ത ആഴ്ച അതാ കുഞ്ഞുമ്മ ചിരിച്ചോണ്ട് വരുന്നു. സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ എനിക്ക് ചോറിന് കൂട്ടാൻ ആയിട്ടുണ്ടാവില്ല. അന്ന് ഉമ്മാക്ക് ഭയങ്കര സ്നേഹമായിരിക്കും. വെല്ലം കൂട്ടി ചോറ് തിന്നിട്ടുണ്ട് ഞാൻ കുറെ. ഉമ്മാന്റെ ഏററവും ആരമ്പ മോൻ ഞാൻ തന്നെ. ഉമ്മാക്കു ഉറങ്ങാൻ കിടന്നാൽ തുപ്പിക്കൊണ്ട് നിൽക്കണം. എനിക്കും കോളാമ്പി അടുത്ത് വേണം ഉപ്പാന്റെ ബാദവും എനിക്ക് കിട്ടി. ഉമ്മ എപ്പഴും നിരാശപ്പെടുന്ന പ്രകൃതമായിട്ടാണ് എനിക്ക് തോന്നിയത്. വിലയിരുത്താൻ പ്രായം അന്ന് എനിക്ക് ആയിട്ടില്ല. ദുഃഖ കാരണം മക്കൾ തന്നെ. മൂത്ത മൂരി കൾ -അങ്ങ നേയാണ് ഉമ്മ പറയാറ് -തെണ്ടി നടക്കുന്നു. വീട്ടിൽ നിന്ന് കിട്ടുന്നത് അടിച്ചു മാററി പീടികവരാന്തയിൽ സമയം തള്ളി നീക്കുന്ന സന്താനങ്ങൾ  ഉമ്മാന്റെ കണ്ണ് നീരായി ഒഴുകി. ഞാൻ ഇളയതായതിനാലാവാം ഉമ്മ സന്തോഷം പങ്കിടുന്നത് ഞാൻ കണ്ടിട്ടില്ല. എപ്പഴും രോഗിയായിരുന്നു ഉമ്മ  . അപസ്മാര രോഗം. അൾസർ എന്നി രോഗങ്ങൾ. അടുക്കളയിൽ പുകയും തീയും കൊണ്ട് കരിഞ്ഞു ഉണങ്ങിയ ഉമ്മ എന്ന് അല്ല പറഞു വരുന്നത്. രണ്ടു സഹായികൾ ഉമ്മാക്ക് സ്ഥിരം ഉണ്ടായിരുന്നു. ഇഷ്ടം പോലെമക്കളെ തീറ്‍റിചാൽ മക്കൾ ക്കു  തിരിച്ചു അറിവ് കുറയും...... തുടരും........ 

Comments

  1. Eagerly waiting for continuetion....
    Well narrated,congrats ikkaka

    ReplyDelete

Post a Comment

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..